പോസ്റ്റുകള്‍

ഇമേജ്
                                                              എം കെ കമലം         ആദ്യസിനിമയായ ' വിഗതകുമാരനി ' ൽ അഭിനയിച്ച പി.കെ. റോസി പ്രാണരക്ഷാർത്ഥം മലയാളക്കരയിൽ നിന്ന് രക്ഷപ്പെട്ടപ്പോൾ ആദ്യ ശബ്ദചിത്രത്തിലെ നായികക്ക് കേവലം അഞ്ചു വയസ്സുമാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. സിനിമ അഭിനയം എന്നതു പോയിട്ട് നാടകാഭിനയംപോലും പെൺലോകത്തിന് അപരിചിതമായിരുന്ന കാലം. സിനിമയുടെ വിസ്‌മയകാഴ്‌ച പരിചിതമല്ലാത്ത ഈ കാലത്ത് സിനിമയിലഭിനയിച്ചതിന്റെ പേരിലാണ് റോസി എന്ന ദളിത് യുവതിയെ ആ കാലത്തെ നെറികെട്ട , പ്രേക്ഷകലോകം അപമതിക്കുകയും , ചരിത്രത്തിൽ നിന്നു തന്നെ നിഷ്കാസനം ചെയ്യുകയും ചെയ്‌തത്. റോസി എന്ന രാജമ്മയുടെ സിനിമാ അഭിനയത്തിന്റെ തൊട്ടടുത്ത തുടർച്ചയായി വേണം മൂന്നാമത്തെ മലയാളസിനിമയായ ' ബാലനി ' ൽ ( 1938) ' സരസ ' എന്ന നായികയുടെ വേഷം അഭിനയിച്ച് , സിനിമയുടെ മാസ്‌മരിക ലോകത്തേക്കു കടന്നുവന്ന എം.കെ. കമലത്തിന്റെ കലാജീവിതത്തെ കാണേണ്ടത്.                          1923 ൽ കമലം ജനിക്കുമ്പോൾ നാടകരംഗത്ത് ഓച്ചിറ വേലു കുട്ടിയെപ്പോലുള്ള പ്രഗത്ഭ നടന്മാരായിരുന്നു സ്ത്രീവേഷം കെട്ടി പ്രേക്ഷകശ്രദ്ധ നേടിയിരുന്നത്. സ
രാത്രി ... അവള്‍ ഉറങ്ങിയിരുന്നില്ല .. വേഗത കുറഞ്ഞു ഫാന്‍ കറങ്ങുന്നുണ്ടായിരുന്നു .... എന്നെങ്കിലും വരാനിരിക്കുന്ന മഴയെക്കുറിച്ച് ആ വെള്ള കടലാസില്‍ അവള്‍ കുറിച്ചു .. പാതിരാവ് കഴിഞ്ഞിരുന്നു.. പ്രായപൂര്‍ത്തിയെത്തിയ പെണ്‍കുട്ടികള്‍  ഉറങ്ങാതെ ഇരിക്കരുത് എന്ന് മുത്തശ്ശി  പറഞ്ഞു കേട്ടിട്ടുണ്ട് .. എല്ലാവരും  നല്ല ഉറക്കമാണ് .. അടുത്ത വീട്ടില്‍ വെളിച്ചമുണ്ട് .. ആ രാത്രിയെ ഉറക്കത്തിനു വിട്ടു കൊടുക്കാന്‍ അവള്‍ക്കു കഴിയില്ല . സ്വന്തം വീട്ടില്‍ അവളുടെ അവസാന രാത്രിയാണ് ഇത്.. ഒരു കവിത കൂടി തന്റെ മുറിയില്‍ ഇരുന്നു കുറിക്കാന്‍ കഴിഞ്ഞതില്‍ അവള്‍ സന്തോഷിച്ചു .. ഇനി ഒരു കത്ത് കൂടി ....  അവള്‍  മറ്റൊരു കടലാസ് എടുത്തു... പെട്ടെന്ന് ഫോണില്‍ ഒരു സന്ദേശം .... " ഉറങ്ങിയില്ലെന്നു അറിയാം ..ഉറങ്ങരുത് ...ഞാനും ഉറങ്ങില്ല ...തിമിര്‍ത്ത് പെയ്യുന്ന ഈ രാത്രി മഴയില്‍ ഉറങ്ങാതെ ഞാനും നീയും മാത്രം..." ആ വരികള്‍ അവള്‍ പലതവണ വായിച്ചു...നാളത്തെ ദിവസത്തെ കുറിച്ചുള്ള അവളുടെ ആധി കുറയ്ക്കാന്‍ അത്രയും മതിയായിരുന്നു.... പക്ഷെ ...അവിടെ തിമിര്‍ത്ത് പെയ്യുന്ന  രാത്രി മഴ ഇവിടെ എന്തേ പെയ്യാത്തത്  ??

അവന്‍ അനാഥന്‍

ഇമേജ്
അവന്‍ അവന്‍റെ അമ്മയെ തേടി .. മണല്‍ക്കാട്ടില്‍ അല്ല, ഈ കോണ്ക്രീറ്റ് കാട്ടില്‍.. ചെരുപ്പ് ഇല്ലാത്ത കാലുകള്‍ പൊള്ളി വീര്‍ത്തു കരിവെയിലില്‍ ... കണ്ണ് കലങ്ങി .. അവന്‍റെ തല കറങ്ങി .. അവന്‍ അഞ്ചു വയസ്സുള്ള കുഞ്ഞാണ് അവന്‍റെ അമ്മ ഇവിടെ എവിടെയോ ഉണ്ട് അവന്‍ അമ്മയെ കണ്ടു. അമ്മയ്ക്ക് അപ്പോള്‍ അവനെ വേണ്ടായിരുന്നു അവനപ്പോള്‍ പേര് ഇല്ലാത്തവനായി , അവന്‍ പൊട്ടിക്കരഞ്ഞു .. അല്പം കഴിഞ്ഞപ്പോള്‍ ' കരുണയുള്ളവര്‍' അവനൊരു പേര് നല്‍കി അവന്‍ അനാഥന്‍ പുതിയ പേരില്‍ അവന്‍ പൊട്ടിച്ചിരിച്ചു .. .

പ്ലാസ്മ

ഇമേജ്
എന്‍റെ ഹൃദയത്തില്‍ നിന്നും നിന്റെ ഹൃദയത്തിലേക്കുള്ള അകലം അത് എത്രയെന്നു നിനക്കറിയാം . നീ വഴി അറിയാത്ത യാത്രക്കാരിയെപ്പോലെ പിന്നിലേക്ക്‌ നോക്കുമ്പോള്‍ ... അരുതെന്ന് പറയാന്‍ ഞാനാരുമല്ല . എനിക്ക് നിന്നിലേക്ക്‌ എത്തിച്ചേരണം അത് എന്തിനെന്നും നിനക്കറിയാം നിനക്കറിയില്ലെങ്കില്‍ നീയറിയാന്‍ വീണ്ടും പറയാം . പ്രണയത്തിനു പ്ലാസ്മാ അവസ്ഥ ഉണ്ടെങ്കില്‍ അതാണെനിക്ക് നിന്നോടുള്ളത്. ..

രണ്ടാം കിളി (കവിത)

ഇമേജ്
ചുടലപറമ്പില്‍ കഴുകന്മാര്‍ പറക്കുമ്പോള്‍ തീഷ്ണഗന്ധം വമിക്കുന്ന വായുവില്‍ .. നിയന്ത്രണം വിട്ട ഒരു പട്ടം പറക്കുന്നു .. കായലിനക്കരെ ഒരു കിളി ചിലച്ചു . അവസാനമായി രണ്ടാം കിളി പിടഞ്ഞു . പിന്നില്‍ നരഭോജികള്‍.... പായുന്ന പാച്ചിലില്‍ എത്രയും പരിചിതമുഖം... കാടിന് മറവില്‍ ഒരു തുള്ളി ദാഹജലം.. പ്രിയതോഴാ ..നീയെവിടെ ? ഹോ..പാതയില്‍ നീ നരഭോജികള്‍ക്കിടയില്‍.. നിന്നെ ഞാന്‍ മറന്നുപോയി ... എന്‍റെ തെറ്റ് ,എനിക്ക് ശരി തന്നെ.. എന്‍റെ ചിറകു ഞാന്‍ വെട്ടിയിടുന്നു.. ഇനി പറക്കണ്ട... മറ്റൊരു രണ്ടാം കിളിയായി ഞാന്‍... വിധൂരമീ ,വിജന പാതയില്‍...............