പ്ലാസ്മ


എന്‍റെ ഹൃദയത്തില്‍ നിന്നും

നിന്റെ ഹൃദയത്തിലേക്കുള്ള അകലം

അത് എത്രയെന്നു നിനക്കറിയാം .

നീ വഴി അറിയാത്ത യാത്രക്കാരിയെപ്പോലെ

പിന്നിലേക്ക്‌ നോക്കുമ്പോള്‍ ...

അരുതെന്ന് പറയാന്‍ ഞാനാരുമല്ല .

എനിക്ക് നിന്നിലേക്ക്‌ എത്തിച്ചേരണം

അത് എന്തിനെന്നും നിനക്കറിയാം

നിനക്കറിയില്ലെങ്കില്‍

നീയറിയാന്‍ വീണ്ടും പറയാം .

പ്രണയത്തിനു പ്ലാസ്മാ അവസ്ഥ ഉണ്ടെങ്കില്‍

അതാണെനിക്ക് നിന്നോടുള്ളത്. ..

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌