പോസ്റ്റുകള്‍

2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
ഇമേജ്
                                                              എം കെ കമലം         ആദ്യസിനിമയായ ' വിഗതകുമാരനി ' ൽ അഭിനയിച്ച പി.കെ. റോസി പ്രാണരക്ഷാർത്ഥം മലയാളക്കരയിൽ നിന്ന് രക്ഷപ്പെട്ടപ്പോൾ ആദ്യ ശബ്ദചിത്രത്തിലെ നായികക്ക് കേവലം അഞ്ചു വയസ്സുമാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. സിനിമ അഭിനയം എന്നതു പോയിട്ട് നാടകാഭിനയംപോലും പെൺലോകത്തിന് അപരിചിതമായിരുന്ന കാലം. സിനിമയുടെ വിസ്‌മയകാഴ്‌ച പരിചിതമല്ലാത്ത ഈ കാലത്ത് സിനിമയിലഭിനയിച്ചതിന്റെ പേരിലാണ് റോസി എന്ന ദളിത് യുവതിയെ ആ കാലത്തെ നെറികെട്ട , പ്രേക്ഷകലോകം അപമതിക്കുകയും , ചരിത്രത്തിൽ നിന്നു തന്നെ നിഷ്കാസനം ചെയ്യുകയും ചെയ്‌തത്. റോസി എന്ന രാജമ്മയുടെ സിനിമാ അഭിനയത്തിന്റെ തൊട്ടടുത്ത തുടർച്ചയായി വേണം മൂന്നാമത്തെ മലയാളസിനിമയായ ' ബാലനി ' ൽ ( 1938) ' സരസ ' എന്ന നായികയുടെ വേഷം അഭിനയിച്ച് , സിനിമയുടെ മാസ്‌മരിക ലോകത്തേക്കു കടന്നുവന്ന എം.കെ. കമലത്തിന്റെ കലാജീവിതത്തെ കാണേണ്ടത്.                          1923 ൽ കമലം ജനിക്കുമ്പോൾ നാടകരംഗത്ത് ഓച്ചിറ വേലു കുട്ടിയെപ്പോലുള്ള പ്രഗത്ഭ നടന്മാരായിരുന്നു സ്ത്രീവേഷം കെട്ടി പ്രേക്ഷകശ്രദ്ധ നേടിയിരുന്നത്. സ