രണ്ടാം കിളി (കവിത)


ചുടലപറമ്പില്‍ കഴുകന്മാര്‍ പറക്കുമ്പോള്‍

തീഷ്ണഗന്ധം വമിക്കുന്ന വായുവില്‍ ..

നിയന്ത്രണം വിട്ട ഒരു പട്ടം പറക്കുന്നു ..

കായലിനക്കരെ ഒരു കിളി ചിലച്ചു .

അവസാനമായി രണ്ടാം കിളി പിടഞ്ഞു .

പിന്നില്‍ നരഭോജികള്‍....

പായുന്ന പാച്ചിലില്‍ എത്രയും പരിചിതമുഖം...

കാടിന് മറവില്‍ ഒരു തുള്ളി ദാഹജലം..

പ്രിയതോഴാ ..നീയെവിടെ ?

ഹോ..പാതയില്‍ നീ നരഭോജികള്‍ക്കിടയില്‍..

നിന്നെ ഞാന്‍ മറന്നുപോയി ...

എന്‍റെ തെറ്റ് ,എനിക്ക് ശരി തന്നെ..

എന്‍റെ ചിറകു ഞാന്‍ വെട്ടിയിടുന്നു..

ഇനി പറക്കണ്ട...

മറ്റൊരു രണ്ടാം കിളിയായി ഞാന്‍...

വിധൂരമീ ,വിജന പാതയില്‍...............

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്ലാസ്മ