രാത്രി ...
അവള്‍ ഉറങ്ങിയിരുന്നില്ല ..
വേഗത കുറഞ്ഞു ഫാന്‍ കറങ്ങുന്നുണ്ടായിരുന്നു ....
എന്നെങ്കിലും വരാനിരിക്കുന്ന മഴയെക്കുറിച്ച് ആ വെള്ള കടലാസില്‍ അവള്‍ കുറിച്ചു ..
പാതിരാവ് കഴിഞ്ഞിരുന്നു..
പ്രായപൂര്‍ത്തിയെത്തിയ പെണ്‍കുട്ടികള്‍  ഉറങ്ങാതെ ഇരിക്കരുത് എന്ന് മുത്തശ്ശി  പറഞ്ഞു കേട്ടിട്ടുണ്ട് ..
എല്ലാവരും  നല്ല ഉറക്കമാണ് ..
അടുത്ത വീട്ടില്‍ വെളിച്ചമുണ്ട് ..
ആ രാത്രിയെ ഉറക്കത്തിനു വിട്ടു കൊടുക്കാന്‍ അവള്‍ക്കു കഴിയില്ല .
സ്വന്തം വീട്ടില്‍ അവളുടെ അവസാന രാത്രിയാണ് ഇത്..
ഒരു കവിത കൂടി തന്റെ മുറിയില്‍ ഇരുന്നു കുറിക്കാന്‍ കഴിഞ്ഞതില്‍ അവള്‍ സന്തോഷിച്ചു ..
ഇനി ഒരു കത്ത് കൂടി ....
 അവള്‍  മറ്റൊരു കടലാസ് എടുത്തു...
പെട്ടെന്ന് ഫോണില്‍ ഒരു സന്ദേശം ....
" ഉറങ്ങിയില്ലെന്നു അറിയാം ..ഉറങ്ങരുത് ...ഞാനും ഉറങ്ങില്ല ...തിമിര്‍ത്ത് പെയ്യുന്ന ഈ രാത്രി മഴയില്‍ ഉറങ്ങാതെ ഞാനും നീയും മാത്രം..."
ആ വരികള്‍ അവള്‍ പലതവണ വായിച്ചു...നാളത്തെ ദിവസത്തെ കുറിച്ചുള്ള അവളുടെ ആധി കുറയ്ക്കാന്‍ അത്രയും മതിയായിരുന്നു....
പക്ഷെ ...അവിടെ തിമിര്‍ത്ത് പെയ്യുന്ന  രാത്രി മഴ ഇവിടെ എന്തേ പെയ്യാത്തത്  ??
അവള്‍ പുറത്തേക്ക് നോക്കി ...ഇല്ല , ഇനി പെയ്തേക്കില്ല ...
പ്രകൃതി അവള്‍ക്കെന്നും വഴി കാട്ടിയിട്ടുണ്ട് ...അതുകൊണ്ട് ഒന്നുടെ ചിന്തിച്ചു ..ഇല്ല ഇനി മറിച്ചൊരു ചിന്തയില്ല ...
മറുപടി കുറിച്ചു .....
." ശുഭരാത്രി "

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്ലാസ്മ