അവന്‍ അനാഥന്‍


അവന്‍ അവന്‍റെ അമ്മയെ തേടി ..

മണല്‍ക്കാട്ടില്‍ അല്ല, ഈ കോണ്ക്രീറ്റ് കാട്ടില്‍..

ചെരുപ്പ് ഇല്ലാത്ത കാലുകള്‍ പൊള്ളി വീര്‍ത്തു

കരിവെയിലില്‍ ...കണ്ണ് കലങ്ങി ..

അവന്‍റെ തല കറങ്ങി ..

അവന്‍ അഞ്ചു വയസ്സുള്ള കുഞ്ഞാണ്

അവന്‍റെ അമ്മ ഇവിടെ എവിടെയോ ഉണ്ട്

അവന്‍ അമ്മയെ കണ്ടു.

അമ്മയ്ക്ക് അപ്പോള്‍ അവനെ വേണ്ടായിരുന്നു

അവനപ്പോള്‍ പേര് ഇല്ലാത്തവനായി ,

അവന്‍ പൊട്ടിക്കരഞ്ഞു ..

അല്പം കഴിഞ്ഞപ്പോള്‍ 'കരുണയുള്ളവര്‍' അവനൊരു പേര് നല്‍കി

അവന്‍ അനാഥന്‍

പുതിയ പേരില്‍ അവന്‍ പൊട്ടിച്ചിരിച്ചു ...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്ലാസ്മ